അങ്കണവാടി ജോലികളും മറ്റു ഒഴിവുകളും

അങ്കണവാടി ജോലികളും മറ്റു ഒഴിവുകളും

അങ്കണവാടികളിൽ ജോലി ഒഴിവുകളും മറ്റുള്ളവയും 


അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

ഇളംദേശം ഐ.സി.ഡി.എസ് പരിധിയിലെ കുടയത്തൂര്‍, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, ആലക്കോട്, കോടിക്കുളം, വണ്ണപ്പുറം എന്നീ പഞ്ചായത്തുകള്‍ക്ക് കീഴിലുളള അങ്കണവാടികളിലേക്ക് നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍.

എഴുതാനും വായിക്കാനും അറിയാവുന്ന, എസ്.എസ്.എല്‍.സി പാസാവാത്ത, 18-46 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 3 വര്‍ഷം വരെ വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വൈകിട്ട് 5 മണി. ശിശുവികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ്, ആലക്കോട്, കലയന്താനി, പിന്‍: 685588 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188959712.

✅️ ആരോഗ്യ കേരളത്തില്‍ ഒഴിവുകള്‍

ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് മെഡിക്കല്‍ ഓഫീസര്‍ തസ്തികക്കുള്ള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജനുവരി ഒന്നിന് 67 വയസ്സ്. മാസവേതനം 45,000 രൂപ.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം, ഡി സി എ /പി ജി ഡി സി എ അല്ലെങ്കില്‍ പ്ലസ് ടു തലത്തിലോ ബിരുദതലത്തിലോ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്സ്. മാസവേതനം 13,500 രൂപ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ (https://ift.tt/y6l8BPS) നല്‍കിയ ലിങ്കില്‍ ജനുവരി 23 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221

✅️ കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ഗിറ്റാർ അധ്യാപകനെ ആവശ്യമുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.
യോഗ്യതകൾ അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കമുള്ള അപേക്ഷ ഓഫീസ് മുഖാന്തിരമോ, മെയിൽ വഴിയോ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം.

✅️എറണാകുളം: ജില്ലയിൽ ഡിജിറ്റൽ സർവേ ജോലിയ്ക്ക് ആവശ്യമായ 179 താൽക്കാലിക ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 23, 24,25 തീയതികളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, സർവേ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, തൃക്കാക്കര റീ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ നടത്തുമെന്ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

✅️കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ അഡ്വാൻസ് സർവേയിംഗ് കോഴ്സിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

സിവിൽ എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ അല്ലെങ്കിൽ സർവേയർ/ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഡിജിപിഎസ് കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
ഡിജിപിഎസ് പ്രവർത്തിപ്പിക്കുന്നതിൽ ആറു മാസത്തെ പ്രവർത്തിപരിചമുണ്ടായിരിക്കണം.
താത്പര്യമുള്ളവർ ജനുവരി 25ന് രാവിലെ പത്തിന് നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം.
Previous Post Next Post

ADS

نموذج الاتصال