കേരള സർക്കാർ താത്കാലിക ജോലി അവസരങ്ങൾ

കേരള സർക്കാർ താത്കാലിക ജോലി അവസരങ്ങൾ

കേരള സർക്കാർ താത്കാലിക ജോലി അവസരങ്ങൾ, government jobs kerala


കേരളത്തിൽ വന്നിട്ടുള്ള വിവിധ ജില്ലകളിലെ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് പോസ്റ്റ്‌ പൂർണമായും വായിക്കുക നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക.

✅️ കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ (കെ.എഫ്.ആർ.ഐ) പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ പ്ലാന്റ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ടാക്‌സോണമി, പ്ലാന്റ് ഐടെന്റിഫിക്കേഷൻ, ഡാറ്റ പ്രോസസ്സിംഗ് എന്നിവയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. കാലാവധി ഒരു വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19000 രൂപ. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ് ഇളവുണ്ട്. ഉദ്യോഗാർഥികൾ ജനുവരി 25ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

✅️നെയ്യാറ്റിൻകര സർക്കാർ

പോളിടെക്‌നിക്കിൽ താത്കാലിക ഒഴിവ്
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ ലക്ചർ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിങ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 25ന് രാവിലെ 10.30 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഫസ്റ്റ് ക്ലാസ്സോടു കൂടി ബിരുദം ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നിവയുള്ളവർക്കും, അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) അംഗീകരിച്ച പ്രവൃത്തി പരിചയമുള്ളവർക്കും നിയമാനുസൃത വെയിറ്റേജ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2222935, 91-9400006418.

✅️ ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ 27900-63700. ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും  ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികകളിലോ ജോലി ചെയ്യുന്ന ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / എം.സി.എ./ ബി.എസ്.സി. (കമ്പ്യൂട്ടർ സയൻസ്)/ എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ITI/ITC (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പ് മുഖേന ഫെബ്രുവരി 15 നകം സെക്രട്ടറി, കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, 'ജനഹിതം' ടി.സി. 27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതകളുള്ളവർക്ക് മുൻഗണന.

✅️ ഹയർ സെക്കൻഡറി ടീച്ചർ ഹിന്ദി

ആലപ്പുഴ ജില്ലയിലെ ഒരു ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ ഹിന്ദി തസ്തികയിൽ കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്.
യോഗ്യത എ.എ ഹിന്ദി, ബി.എഡ്, സെറ്റ് അല്ലെങ്കിൽ തത്തുല്യം. ശമ്പള സ്‌കെയിൽ 45600-95600. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 21 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

✅️ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്.

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് (1) താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അത്യാവശ്യ യോഗ്യത: ബോട്ടണി / പ്ലാന്റ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദം. അഭികാമ്യം:  ടാക്സോണമി, പ്ലാന്റ് ഐടെന്റിഫിക്കേഷൻ, ഡാറ്റ പ്രോസസിംഗ് എന്നിവയിലുള്ള പ്രവൃത്തി പരിചയം. 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ് ഇളവ്. ഒരു വർഷം കാലാവധി. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 25ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചി ഓഫീസിൽ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

✅️ മലബാർ ദേവസ്വം ബോർഡിൽ ട്രസ്റ്റീ ഒഴിവ്.

ചാവക്കാട് ശ്രീ കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതധർമ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം ക്ഷേത്ര ഓഫീസിൽ നിന്നോ മലബാർ ദേവസ്വം ബോർഡിൻറെ ഗുരുവായൂർ ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിൽനിന്നോ വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസ്സിസ്റ്റന്റ്റ് കമ്മീഷണറുടെ ഓഫീസിൽ ഫെബ്രുവരി 16 വൈകിട് 5 മണിക്ക് മുൻപായി ലഭിക്കണം

✅️ എഡ്യൂക്കേറ്റർ ഒഴിവ്

സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4 ന് വൈകിട്ട് അഞ്ചു മണി. വിശദ വിവരം: https://kscsa.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

✅️ കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക ഒഴിവ്. ഒരു ഒഴിവാണുള്ളത്. മൂന്നു വർഷത്തേക്കാണ് (2025 ഡിസംബർ 18 വരെ) നിയമനം. ശമ്പളം പ്രതിമാസം 22000 രൂപ.  അഗ്രികൾച്ചർ / ഫോറസ്ട്രി / എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം നിർബന്ധം. ഫോറെസ്റ്റ് കാർബൺ സ്റ്റോക്ക് അസ്സെസ്സ്‌മെന്റിൽ ഗവേഷണ പരിചയം, മണ്ണിന്റെയും ചെടിയുടെയും വിശകലനത്തിലുള്ള പ്രവർത്തി പരിചയം തുടങ്ങിയവ അഭികാമ്യം.

2023 ജനുവരി ഒന്നിന് 36 വയസു കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് മൂന്ന് വർഷവും വയസ് ഇളവ് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

✅️ ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം

ജില്ല പട്ടികജാതി/പട്ടിക വര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കമ്യൂണിക്കേഷന്‍ സെന്ററിലേക്ക് 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. ജെ.ഡി.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/fisukalilപട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 30 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240535..

✅️ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന-അർധസർക്കാർ സ്ഥാപനത്തിൽ ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പൗൾട്രി പ്രൊഡക്ഷൻ ബിരുദവും ബിസിനസ് മാനേജ്മെന്റുമാണ് യോഗ്യത. ഹാച്ചറിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം 01.01.2022ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 15,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജനുവരി 28ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

✅️ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഡെപ്യൂട്ടേഷൻ നിയമനം.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. (ശമ്പള സ്‌കെയിൽ 27,900-63,700). ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പു മുഖേന ഫെബ്രുവരി 15നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി 27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.

✅️  പേഴ്സണൽ അസിസ്റ്റന്റ് സ്ഥിര നിയമനം

തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സംവരണം ചെയ്ത ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (സ്ഥിരം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ ബിരുദം, ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിൽ 60 വാക്ക് സ്പീഡ്, അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ കോമേഴ്സ്യൽ / സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ, സ്റ്റെനോഗ്രാഫറായി ഒരു വർഷത്തെ തൊഴിൽ പരിചയം.  കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 18നും 28നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 24ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

✅️ ബാൻഡ്, മ്യൂസിക് ടീച്ചർ ഒഴിവ്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചഡിലെ സ്‌പെഷ്യൽ സ്‌കൂളിൽ ബാൻഡ് ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിൽ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ (ആഴ്ചയിൽ 3 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബാൻഡ് ടീച്ചർ തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമാണ് യോഗ്യത. സ്‌പെഷ്യൽ സ്‌കൂളുകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
മ്യൂസിക ടീച്ചറിന് ഡിപ്ലോമ/ഡിഗ്രി ഇൻ മ്യൂസിക് ആണ് യോഗ്യത. താത്പര്യമുള്ളവർ ദി ഡയറക്ടർ, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം - 695581 എന്ന വിലാസത്തിൽ 27 നു വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2418524, 9249432201, www.tvmsimc.in.

✅️ യോഗ ട്രെയ്‌നര്‍ അഭിമുഖം

കൊറ്റനാട് ഗവ. ഹോമിയോ ആശുപത്രിയിലെ ആയുഷ്മാന്‍ഭവ പദ്ധതിയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാര്‍ നിയമനം നടക്കുന്നതുവരെ ഒഴിവു വരുന്നതനുസരിച്ച് താത്കാലികമായി ദിവസ വേതനാടി സ്ഥാനത്തില്‍ നിയമിക്കുന്നതിനായി യോഗ ട്രെയ്‌നര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു.
യോഗ ട്രെയ്‌നിംഗില്‍ ഡിഗ്രി/ഡിപ്ലോമ ഉളളവര്‍ക്കു അഭിമുഖത്തില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 23ന് രാവിലെ 11.30ന് അടൂര്‍ റവന്യൂ ടവറിലുളള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍ : 0473 4 226 063.
Previous Post Next Post

ADS

نموذج الاتصال