പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴി വിവിധ വകുപ്പുകളിൽ ജോലി നേടാം

പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴി വിവിധ വകുപ്പുകളിൽ ജോലി നേടാം

⭕️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ് ധനകാര്യ വകുപ്പിനു കീഴിലുള്ള സ്പാർക്ക് പി.എം.യുവിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്...

⭕️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

ധനകാര്യ വകുപ്പിനു കീഴിലുള്ള സ്പാർക്ക് പി.എം.യുവിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്


⭕️ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം എന്ന തോതിൽ പ്രതിമാസം 8 സെഷനുകളിലായി 12000 രൂപയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയോഗിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യത ഉളളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം സൂപണ്ട്, മഹിളാമന്ദിരം, രാമവർമ്മപുരം പി.ഒ, തൃശൂർ, 680631 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 24, ഫോൺ: 04872-328258


⭕️ജി.ഐ.എസ് സ്പെഷ്യലിസ്റ്റിനെ വേണം

തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തേക്ക് റീബിൽഡ് കേരള പദ്ധതിയിൽ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്) സ്പെഷ്യലിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ forest.kerala.gov.in ൽ ലഭ്യമാണ്. ബയോഡാറ്റാ ജനുവരി 15നകം പി.സി.സി.എഫ് ആൻഡ് സ്പെഷ്യൽ ഓഫീസർ, ആർ.കെ.ഡി.പി, വനംവകുപ്പ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ pmurkdp.forest@gmail.com, pccfrki@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം.


⭕️ഡെങ്കിപ്പനി / ചിക്കുന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്‌സ് ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നാല് ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 23നാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, എന്നാല്‍ ബിരുദം നേടിയിരിക്കാന്‍ പാടില്ല. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ആയ ഫോഗ്ഗിങ്, സ്‌പ്രേയിങ് എന്നിവയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ ഉള്ളവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, ബയോഡേറ്റ, തിരിച്ചറിയല്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 9.30ന് ഹാജരാകണമെന്ന് ചെട്ടിവിളാകം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഡിസംബര്‍ 23ന് രാവിലെ 10.30 വരെ മാത്രമായിരിക്കും.


⭕️താൽക്കാലികമായി നിയമിക്കുന്നു

ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലികമായി നിയമിക്കുന്നു. താൽപര്യമുള്ളവർ ഡിസംബർ 21ന് വൈകിട്ട് 5 മണിക്ക് മുൻപായി രേഖകളുടെ പകർപ്പ് സഹിതം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) അപേക്ഷ സമർപ്പിക്കണം. ഡിസംബർ 23ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. ഹാജരാക്കേണ്ട രേഖകൾ : ടിസിഎംസി രജി.സർട്ടിഫിക്കറ്റ്, എംബിബിഎസ് സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, ആധാർ/ഇലക്ഷൻ ഐഡി കാർഡ്


ജല്‍ജീവന്‍ മിഷന്‍ പ്ര⭕️പ്രൊജക്ട് മാനേജര്‍ നിയമനംവര്‍ത്തനങ്ങള്‍ക്കായി വാട്ടര്‍ അതോറിറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മോണിട്ടറിങ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജറെ (ടെക്‌നിക്കല്‍) നിയമിക്കുന്നു. ബി.ടെക് (സിവില്‍/കെമിക്കല്‍/മെക്കാനിക്കല്‍) ബിരുദവും വിവിധ പ്രൊജക്ടുളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവും വിവര സാങ്കേതിക വിദ്യയിലുള്ള പ്രാവീണ്യവുമാണ് യോഗ്യത. ഡിസംബര്‍ 23 ന് രാവിലെ 11ന് കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ അഭിമുഖം നടക്കും.

ഫോണ്‍: 0483 2974871.


⭕️ഫീല്‍ഡ് വര്‍ക്കര്‍മാരെ താത്കാലികമായി നിയമിക്കുന്നു

നേമം താലൂക്ക് ആശുപത്രിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. എന്‍.വി.ബി.ഡി.സി.പി പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നത്. ഡിസംബര്‍ 22നാണ് അഭിമുഖം. ആറ് ഒഴിവുകളിലേക്കാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചിട്ടുള്ളതും ബിരുദം നേടിയിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷകര്‍. നല്ല ശാരീരിക ക്ഷമത ഉള്ളവരും മറ്റു രോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം. 45 വയസ്സ് തികയാത്തവര്‍ ആയിരിക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ,വയസ്സ്, യോഗ്യത പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം നേമം താലൂക്ക് ആശുപത്രിയില്‍ നേരിട്ട് ഹാജരാകണം. രാവിലെ പത്തിനും 11 നും ഇടയ്ക്ക് നടക്കുന്ന രജിസ്‌ട്രേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ എന്ന് സൂപ്രണ്ട് അറിയിച്ചു.


⭕️കുക്ക് നിയമനം

ആലപ്പുഴ: ചേര്‍ത്തല ഗവണ്‍മെന്റ് ഹോമിയോ ആശുപ്രതിയില്‍ ഒഴിവുള്ള കുക്കിന്റെ തസ്തികയിലേയ്ക്ക് ദിവസവേതനയടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 21-നും 50-നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ വിലാസം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 22-ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ചേര്‍ത്തല നഗരസഭ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0478 2810744.


⭕️ബ്ലോക്ക് ടെക്നോളജി മാനേജര്‍: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയില്‍ (ആത്മ) കരാര്‍ അടിസ്ഥാനത്തില്‍ ബ്ലോക്ക് ടെക്നോളജി മാനേജറെ നിയമിക്കുന്നു. 20-നും 45-നും മധ്യേ പ്രായവും കൃഷി, വെറ്ററിനറി, മൃഗസംരക്ഷണം, ഫിഷറീസ്, ഡയറി ടെക്നോളജി എന്നീ മേഖലയില്‍ ബിരുദാന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം ഡിസംബര്‍ 21-ന് രാവിലെ 11-ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ ഓഫീസില്‍ എത്തണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477 2962961


⭕️കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദം/ഡിപ്ലോമ/ഐ.ടി.ഐയും ഓട്ടോക്കാഡ് യോഗ്യതകളുണ്ടാകണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in-ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡേറ്റായും യോഗ്യതകൾ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 19ന് വൈകിട്ട് നാല് മണിയ്ക്കകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 22 ന് 11 മണിയ്ക്ക് അഭിമുഖം നടക്കും


⭕️ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റിയാണ് യോഗ്യത. താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 22ന് വൈകിട്ട് 4നകം പ്രിൻസിപ്പൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം – 16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 27ന് രാവിലെ 11ന് അഭിമുഖം നടക്കും.

⭕️ഹെൽത്ത് കോ-ഓർഡിനേറ്റർ നിയമനം 

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം) ഡി പി എം എസ് യുവിൽ താത്കാലിക കരാറടിസ്ഥാനത്തിൽ ജില്ലാ അർബ്ബൻ ഹെൽത്ത് കോ-ഓർഡിനേറ്ററെ നിയമിക്കുന്നതിന് തെരഞ്ഞെടുക്കുന്നതിന് പരീക്ഷ / അഭിമുഖം നടത്തും. 


യോഗ്യത: എം ബി എ / എം എസ് ഡബ്ള്യു / എം പി എച്ച് / എം എച്ച് എ ബിരുദം (റെഗുലർ). ആരോഗ്യമേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. പ്രായപരിധി: 2022 നവംബർ 30ന് 40 വയസ്സ് കവിയരുത്. ശമ്പളം: 25000 രൂപ.

താൽപ്പര്യമുള്ളവർ ജനന തിയ്യതി,യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും (മൊബൈൽ നമ്പർ, ഇമെയിൽ ഐ ഡി)സഹിതം അപേക്ഷ 2022 ഡിസംബർ 23ന് വൈകിട്ട് 5ന് മുൻപായി ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പരീക്ഷ / ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2325824


⭕️ബ്ലോക്ക് ടെക്നോളജി മാനേജര്‍: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയില്‍ (ആത്മ) കരാര്‍ അടിസ്ഥാനത്തില്‍ ബ്ലോക്ക് ടെക്നോളജി മാനേജറെ നിയമിക്കുന്നു. 20-നും 45-നും മധ്യേ പ്രായവും കൃഷി, വെറ്ററിനറി, മൃഗസംരക്ഷണം, ഫിഷറീസ്, ഡയറി ടെക്നോളജി എന്നീ മേഖലയില്‍ ബിരുദാന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം 2022 ഡിസംബര്‍ 21-ന് രാവിലെ 11-ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ ഓഫീസില്‍ എത്തണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477 2962961


⭕️ഡാറ്റ അനലിസ്റ്റ് നിയമനം

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ആസ്ഥാന ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡാറ്റ അനലിസ്റ്റിനെ നിയമിക്കുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് വിത്ത് കമ്പ്യൂട്ടിങ് അല്ലെങ്കിൽ ബി.ടെക്ക് ഇൻ ഡാറ്റ സയൻസ് ആണ് യോഗ്യത. 01.12.2022ൽ പരമാവധി 35 വയസ്. 850 രൂപയാണ് പ്രതിദിന വേതനം (പരമാവധി 22,950 രൂപ പ്രതിമാസം). കൂടുതൽ വിവരങ്ങൾക്ക്: www.sha.kerala.gov.in.


⭕️ലാബ് ടെക്നഷ്യന്‍ നിയമനം:അഭിമുഖം 22-ന്

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ താത്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ഡി.എം.എല്‍.ടി./ ബി.എസ്‌സി. എം.എല്‍.ടി. യോഗ്യതയും സര്‍ക്കാര്‍ മേഖലയില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്കാണ് അവസരം. പ്രായം 20-നും 40-നും മധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 22-ന് രാവിലെ 10-ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 2282367.

Previous Post Next Post

ADS

نموذج الاتصال