കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ|sarkar job vacancies

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ|sarkar job vacancies

 Kerala sarkar job vacancies : കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ വിവിധ ജില്ലകളിലായി വന്നിട്ടുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാവുന്ന ഒഴിവുകൾ, സ്ത്രീകൾ, പുരുഷന്മാർക്കുമായി ജോലി നേടാം, പോസ്റ്റ്‌ പൂർണ്ണമായി വായിക്കുക പരമാവധി ഷെയർ കൂടി ചെയ്യുക.

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ|sarkar job vacancies


ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

📗 ആയ താത്കാലിക ഒഴിവ് 

തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയ (ഫീമെയിൽ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: ഏഴാം ക്ലാസ് തത്തുല്യ യോഗ്യത, ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ആയയായി ഒരു വർഷത്തിൽ കുറയാതെ പരിചയ സർട്ടിഫിക്കറ്റ്. ബിരുദം നേടിയിരിക്കുവാൻ പാടില്ല. പ്രായം: 2022 ജനുവരി ഒന്നിന് 18 - 41. നവംബർ 19-നകം അടുത്തുള്ള എംപ്ലോ യ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

📗 കെയർ ടേക്കർ

തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (മെയിൽ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.

യോഗ്യത: പ്ലസ് ടു തത്തുല്യം, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിന് കീഴിലുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ അനാഥാലയത്തിൽ കെയർ ഗീവർ കെയർടേക്കർ തസ്തികയിലുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. വനിതകളും ഭിന്നശേഷിക്കാരും അർഹരല്ല. പ്രായം: 2022 ജനുവരി ഒന്നിന് 18 - 41. നവംബർ 19-നകം അടുത്തു ള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

📗 ക്ലാർക്ക് നിയമനം

പാലക്കാട് : ജില്ലാ സ്പോർട്ട്സ് കൗൺസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. പ്രായപരിധി 45 വയസ്. കേരളത്തിൽ സ്ഥിര താമസമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. ഇംഗ്ലീഷ്, മലയാളം എന്നിവയിൽ കത്തുകൾ ടൈപ്പ് ചെയ്യാനും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം. പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ, കായിക രംഗത്തെ നേട്ടങ്ങൾ ഉണ്ടങ്കിൽ ആയതിന്റെ രേഖകളുടെ പകർപ്പുകളും സഹിതം നവംബർ 15 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവിൽ സ്റ്റേഷൻ ജനസേവന കേന്ദ്രം ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. No: 0491 2505100.

📗 അക്കൗണ്ടിങ്ങ് നിയമനം

പാലക്കാട് : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടിങ് തസ്തികയിൽ നിയമനത്തിന് അയൽക്കൂട്ടം അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലകളിൽ നിന്നുളള ബികോം ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ടാലി, അക്കൗണ്ടിങ്ങിൽ 2 വർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായം 20 നും 35 നും മധ്യേ. അപേക്ഷ ഫോറം www.kudumbashree.org ൽ ലഭിക്കും. അപേക്ഷകർ ജില്ലാ മിഷൻ കോ-ഓർഡി നേറ്റർ, കുടുംബശ്രീ, പാലക്കാട് വിലാസത്തിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് യോഗ്യത, പ്രായം, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫിന്റെ പകർപ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം നവംബർ 11 ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട്, 678001 വിലാസത്തിൽ നൽകണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0491 2505627.

📗 അപേക്ഷ ക്ഷണിച്ചു

പാലക്കാട് : പട്ടികവർഗ്ഗ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന മലമ്പുഴ ഗിരിവികാസിൽ പാചകക്കാരിയുടെ ഒഴിവുണ്ട്. പ്രായപരിധി 50 വയസ്സ്. മുൻപരിചയമുള്ളവർക്ക് മുൻഗണന. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുളളവർക്ക് മാത്രമാണ് അവസരം. അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി നവംബർ എട്ടിന് രാവിലെ 10 മണിക്ക് പാലക്കാട് നെഹ്റു യുവ കേന്ദ്ര ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് നേരിട്ട് എത്തണമെന്ന് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക്- 6282296002.

📗 ജല ജീവൻ മിഷൻ പദ്ധതി വളണ്ടിയർ ഒഴിവ്

കാസർകോഡ് : ജല അതോറിറ്റിയുടെ കാസർകോട് പ്രൊജക്ട് സബ് ഡിവിഷൻ ഉപ്പള ഓഫീസിന് കീഴിൽ ചെങ്കള, മുളിയാർ, മധൂർ, മൊഗ്രാൽ പുത്തൂർ, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിലെ ജീവന് മിഷൻ പദ്ധതിയുടെ സഹായ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക വളണ്ടിയർമാരുടെ ഒഴിവ്. യോഗ്യത ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി (സിവിൽ) മെക്കാനിക്കൽ). ജല ജീവൻ മിഷൻ പദ്ധതി നടത്തിപ്പിൽ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. ചെങ്കള, മുളിയാർ, മധൂർ, മൊഗ്രാൽ പുത്തൂർ, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിലെ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ നവംബർ 9ന് ബുധനാഴ്ച്ച രാവിലെ 10.30ന് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും അതിന്റെ പകർപ്പുകളും സഹിതം കേരള വാട്ടർ അതോറിറ്റിയുടെ കാസർകോട് വിദ്യാനഗറിലുളള പ്രൊജക്ട് സബ് ഡിവിഷൻ ഓഫീസിൽ എത്തണം. ഫോൺ 8547638258.

📗കണ്ടിജന്റ് തൊഴിലാളികളെ നിയമിക്കുന്നു

ആലപ്പുഴ: ആരോഗ്യ വകുപ്പിന് കീഴിലുള്ള ജില്ല വെക്ടർ കൺട്രോൾ യൂണിറ്റിൽ കൊതുക് നശീകരണ പ്രവർത്തനങ്ങളായ സ്പ്രേയിങ്, ഫോഗിങ്, സോഴ്സ് റിഡക്ഷൻ എന്നിവയ്ക്കായി 90 ദിവസത്തേക്ക് 46 കണ്ടിജന്റ് തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 18-നും 40-നും മധ്യേ പ്രായമുള്ള ഫീൽഡ് ജോലി ചെയ്യാൻ കായിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. താത്പര്യമുളളവർക്ക് 👇https://forms.gle/kRqD9syVLhvmX2m6

 എന്ന ലിങ്ക് വഴി നവംബർ 11-ന് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.

📗 പാർട്ട് ടൈം താത്കാലിക നിയമനം

കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം (സി.ഇ.ടി.)ൽ സ്വീപ്പർ, ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികകളിൽ പാർട്ട് ടൈം താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്കു മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 18 - 50. സ്വീപ്പർ തസ്തികയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഗ്രാസ്/ബുഷ് വുഡ് കട്ടർ തസ്തികയിൽ പുരുഷന്മാർക്കും അപേക്ഷിക്കാം. താത്പര്യമുളളവർ പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം, എൻജിനീയറിങ് കോളജ് പി.ഒ, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ നവംബർ 10നു മുൻപ് പൂർണ മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ടോ തപാലിലോ അപേക്ഷ സമർപ്പിക്കണം.

📗 അപേക്ഷ ക്ഷണിച്ചു

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിലുളള കോട്ടയം ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എം.എസ്.സി/ എം.എ (സൈക്കോളജി) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാകണം. പ്രായം 25 വയസ് പൂർത്തിയാകണം (30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. വേതനം പ്രതിമാസം 12000 രൂപ. യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം.

അവസാന തീയതി: നവംബർ 10ന് വൈകിട്ട് 5 മണി. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം 695002. കൂടുതൽ വിവരങ്ങൾക്ക് 0471-2348666

📗 നിയമനം

ചെർപ്പുളശ്ശേരി, നെല്ലായ കുടുംബാരോഗ്യ കേന്ദ്രവും നെല്ലായ പഞ്ചായത്തും കൂടി നടത്തുന്ന പെയിൻ ആന്റ് പാലിയേറ്റിവ് പരിചരണ പരിപാടിയിലേക്ക് പാലിയേറ്റിവ് കെയർ നഴ്സിനെ ആവശ്യമുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. രോഗികളുടെ വീട്ടിലെത്തി പരിചരണം ലഭ്യമാക്കണം.താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി 15-ന് രാവിലെ 10 മണിക്ക് നെല്ലായ പഞ്ചായത്ത് ഓഫീസിലെത്തണം.