വനിത ശിശുവികസന വകുപ്പിനു കീഴിൽ നിരവധി ജോലി ഒഴിവുകൾ

വനിത ശിശുവികസന വകുപ്പിനു കീഴിൽ നിരവധി ജോലി ഒഴിവുകൾ

 സഖി വൺസ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ

വനിത ശിശുവികസന വകുപ്പിനു കീഴിൽ  പൈനാവിൽ പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ ഒരു വർഷത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വനിത ശിശുവികസന വകുപ്പിനു കീഴിൽ നിരവധി ജോലി ഒഴിവുകൾ


കേസ് വർക്കർ തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. യോഗ്യത – സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക് എന്നിവയിലെ ബിരുദാനന്തര ബിരുദം/ നിയമ ബിരുദം. പ്രവൃത്തിപരിചയം അഭിലഷണീയം. സൗജന്യ താമസസൗകര്യം ഉണ്ടായിരിക്കും. ഹോണറേറിയം 15,000 രൂപ.

ഐ.ടി. സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ/ബിരുദം/ഡാറ്റാ മാനേജ്‌മെന്റ്, ഡസ്‌ക് ടോപ്പ് പ്രോസസ്സിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോൺഫറൻസിംഗ് എന്നീ മേഖലകളിൽ സർക്കാർ അർധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുണ്ടാകണം. ഹോണറേറിയം- 12,000 രൂപ.
(ads1)

മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. എഴുത്തും വായനയും അറിയുന്ന ഹോസ്റ്റൽ/ അംഗീകൃത സ്ഥാപനങ്ങളിൽ കൂക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നിവയിലെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും. ഹോണറേറിയം 8,000 രൂപ.

ഈ മൂന്നു തസ്തികകളിലും പ്രായം 01.01.2022ന് 25 വയസ് പൂർത്തിയായിരിക്കണം. 40 വയസ് കവിയരുത്.

സെക്യൂരിറ്റി ഒഴിവിലേക്ക് 30നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2 ഒഴിവുകളുണ്ട്. യോഗ്യത - സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരായി ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഹോണറേറിയം. 8,000 രൂപ.

Nb: വനിതകൾക്ക് മാത്രം ആണ് അവസരം സ്ഥലം ഇടുക്കി ജില്ല.

യോഗ്യതയുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ അപേക്ഷകൾ 23ന് വൈകിട്ട് അഞ്ചിന് മുമ്പ് വനിത സംരക്ഷണ ഓഫിസർ, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ എന്ന വിലാസത്തിൽ ലഭ്യമാക്കണം. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതണം. കൂടുതൽ വിവരങ്ങൾക്ക്: 04862 221722, 8281999056.

📗 എന്യൂമറേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍ലാന്റ് ക്യാച്ച് അസസ്‌മെന്റ് സര്‍വേ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ് അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഫിഷറീസ് സ്റ്റേഷന്‍ പൊന്നാനിയില്‍ നവംബര്‍ 22നകം രാവിലെ 11ന് നടക്കുന്ന വാക്കിങ് ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 0494-2666428.
(ads2)

📗 വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ഈ മാസം 25 -നകം ലഭ്യമാക്കേണ്ടതാണ്.

📗നഴ്സ്  നിയമനം 
ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പാലിയേറ്റീവ് യൂണിറ്റിലേക്ക് നഴ്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഗവ.അംഗീകൃത നഴ്സിങ് കോഴ്സ്-ജനറൽ നഴ്സിങ്/ ബി എസ് സി നഴ്സിങ്/പോസ്റ്റ് ബി എസ് സി നഴ്സിങ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 25ന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഭാരതീയ ചകിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2700911.
Tags