ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ

ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ

 ഔഷധിയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്

Aushadi recruitment thrissur

താത്കാലികമായി ജോലി ചെയ്യുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു, നിരവധി ഒഴിവുകൾ വന്നിട്ടുണ്ട് പോസ്റ്റ് പൂർണ്ണമായും വായിക്കു പരമാവധി ഷെയർ കൂടി ചെയ്യുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

തസ്തിക : കമ്പ്യൂട്ടർ അസിസ്റ്റന്റ് 
ഒഴിവ് : 1
യോഗ്യത : കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ / തത്തുല്യം
പ്രായ പരിധി : 20 - 41
പ്രതിമാസ ശമ്പളം : 14,100 രൂപ

തസ്തിക : കെമിസ്റ്  ഒഴിവ് : 1
യോഗ്യത : എം എസ് സി കെമിസ്ട്രി
പ്രായ പരിധി : 22 - 41
പ്രതിമാസ ശമ്പളം : 14,100 രൂപ
(ads1)
തസ്തിക : മാസിയേഴ്സ്  ഒഴിവ് : 4
യോഗ്യത : മാസിയേഴ്സ് ട്രെയിനിങ്ങിൽ അംഗീകൃത സർട്ടിഫിക്കറ്റ്,
DAME അംഗീകൃത കോഴ്സ് പാസ്സായവർക്ക് മുൻഗണന
പ്രായ പരിധി : 18 - 41
പ്രതിമാസ ശമ്പളം : 13,250 രൂപ

അർഹരായവർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുളള വയസ്സിളവ് ലഭിക്കുന്നതാണ് താത്പര്യമുളളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 30 - 11 - 2022 , വൈകിട്ട് 5 മണിക്ക് മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്

അപേക്ഷ അയക്കേണ്ട വിലാസം 
Oushadhi
The Pharmaceutical Corporation (IM) Kerala Limited, Kuttanellur,
Thrissur 680014, Kerala
Phone: 0487 2459800

മറ്റു ജോലി ഒഴിവുകൾ ചുവടെ

📗 ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഐ.ടി.മിഷൻ തിരുവനന്തപുരം ജില്ലയിൽ ഇ-ഓഫീസ്/ ഇ-ഡിസ്ട്രിക് പദ്ധതിയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയറെ (എച്ച്.എസ്.ഇ) നിയമിക്കുന്നു. ജില്ലാ കളക്ടറേറ്റ് ജില്ലയിലെ വിവിധ ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ താലൂക്ക് എന്നിവ കേന്ദ്രീകരിച്ചാണ് ജോലി. നിലവിലെ ഒഴിവുകൾ- ഒന്ന്. ശമ്പളം പ്രതിമാസം 21,000/ രൂപ, യോഗ്യത: ബിടെക് ബിരുദം (ഐ.ടി/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക് & കമ്മ്യുണിക്കേഷൻ)/ എം.എസ്.സി (കംപ്യൂട്ടർ സയൻസ് എന്നിവയോടൊപ്പം ഐ.ടി.യിൽ ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ (ഹാർഡ് വെയർ/കംപ്യൂട്ടർ/ ഐ ടി) എന്നിവയോടൊപ്പം ഐ.ടിയിൽ ഏറ്റവും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 30 വയസ്സ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ലഭിക്കുന്നതിനും https://trivandrum.gov.in എന്ന വെബ് സന്ദർശിക്കുക. പുരിപ്പിച്ച അപേക്ഷ, രേഖകൾ എന്നിവ ജില്ലാ കളക്ടറേറ്റിൽ നവംബർ 30 ന് വൈകീട്ട് 4 മണിക്കകം ലഭിക്കണം.

📗 താത്കാലിക നിയമനം
പാറശ്ശാല താലൂക്ക് ആശുപത്രയിൽ എച്ച്.എം.സി. മുഖാന്തരം ഫാർമസിസ്റ്റ്,ലാബ് ടെക്നീഷ്യൻ തസ്തികകളിൽ നിയമനത്തിന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ് തസ്തികകളിൽ കേരള സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഫാർമസിസ്റ്റ് കോഴ്സിൽ ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കേരള ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.റ്റി. പാസായ, പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉളളവർക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 21ന് 5 വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. ഇന്റർവ്യൂ തീയതി ഇ-മെയിൽ ഫോൺ വഴി അറിയിക്കും. വിവരങ്ങൾക്ക് 9745453898.
(ads2)

📗 വുമൺ ഫെസിലിറ്റേറ്റർ നിയമനം
കണ്ണൂർ : ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പാലിയേറ്റീവ് യൂണിറ്റിലേക്ക് നഴ്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഗവ.അംഗീകൃത നഴ്സിങ് കോഴ്സ്- ജനറൽ നഴ്സിങ്, ബി എസ് സി നഴ്സിങ്/പോസ്റ്റ് ബി എസ് സി നഴ്സിങ്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ നവംബർ 25ന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഭാരതീയ ചകിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
 Cont: 0497 2700911

📗 ലൈസന്‍സി നിയമനം: ഡിസംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാം
ലൈസന്‍സി നിയമനം: ഡിസംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാം, ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം താലൂക്കുകളില്‍ ന്യായവില കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നു.
പ്രായപരിധി 21 നും 62 നും മധ്യേ.
യോഗ്യത എസ്.എസ്.എല്‍.സി/ തത്തുല്യം. ന്യായവില ഷോപ്പ് ഉടമസ്ഥനാകുന്നതിനുള്ള ശാരീരികവും മാനസികവുമായ പ്രാപ്തി ഉണ്ടാകണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം എഫ്.പി.എസ് (ന്യായവില കടകള്‍) സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്/നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരനായിരിക്കണം. എഫ്.പി.എസ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ താമസക്കാര്‍ക്ക് മുന്‍ഗണന.

പട്ടികജാതി-പട്ടികവര്‍ഗ സംവരണമുള്ളവര്‍ അതത് താലൂക്കുകളില്‍ സ്ഥിര താമസക്കാരായിരിക്കണം.
ഫുള്‍ ടൈം/ പാര്‍ട്ട് ടൈം സര്‍ക്കാര്‍ ജീവനക്കാരാകരുത്.

നിലവില്‍ എഫ്.പി.എസ് ലൈസന്‍സിയായവരുടെ കുടുംബാംഗങ്ങള്‍ അപേക്ഷിക്കരുത്.
അപേക്ഷകര്‍ നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നല്‍കണം.
അപേക്ഷാ ഫോറത്തില്‍ 20 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കണം. കവറിന് പുറത്ത് എഫ്.പി.എസ് നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ വിവരങ്ങള്‍ എഴുതണം. അപേക്ഷ ഫോറവും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും www.civilsupplieskerala.gov.in ലും ലഭിക്കും.
ഫോണ്‍: താലൂക്ക് സപ്ലൈ ഓഫീസ് ആലത്തൂര്‍- 04922 222325, 9188527388, ചിറ്റൂര്‍-04923 222329, 9188527389, ഒറ്റപ്പാലം-0466 2244397, 9188527386, പാലക്കാട്-0491 2536872, 9188527391, ജില്ലാ സപ്ലൈ ഓഫീസ്, പാലക്കാട്-0491 2505541