അങ്കണവാടികളിൽ ഹെൽപ്പർ ജോലി ഉൾപ്പെടെ മറ്റു ജോലികളും

അങ്കണവാടികളിൽ ഹെൽപ്പർ ജോലി ഉൾപ്പെടെ മറ്റു ജോലികളും

 വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോയിപ്രം ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ മാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയിൽ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അങ്കണവാടികളിൽ ഹെൽപ്പർ ജോലി ഉൾപ്പെടെ മറ്റു ജോലികളും


ഉദ്യോഗാർഥികൾ എഴുത്തും വായനയും അറിയണം. എസ്.എസ്.എൽ.സി പാസായവർ അപേക്ഷിക്കരുത്.

അപേക്ഷയുടെ മാതൃക കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും.
(ads1)

പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ/തപാൽ മാർഗമോ ശിശു വികസനപദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ് കോയിപ്രം, ശിശുവികസന പദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.
ഫോൺ നമ്പർ- 04692997331

♻️അങ്കണവാടി നിയമനം
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ വെള്ളമുണ്ട, എടവക, തൊണ്ടര്‍നാട്, പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

2022 ജനുവരി 1 ന് 18 നും 46 നും ഇടയില്‍ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.

അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം.
എസ്.എസ്.എല്‍.സി പാസ്സായവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. എന്നാല്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. പഞ്ചായത്ത് പരിധിയിയിലുള്ളവരില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. 

നവംബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ലഭിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുമായോ ഐസിഡിഎസ് മാനന്തവാടി അഡീഷണല്‍ പീച്ചംകോട് ഓഫീസുമായോ ബന്ധപ്പെടുക.
ഫോണ്‍: 04935 240754, 9744470562
(ads2)

♻️ കെയര്‍ടേക്കര്‍ നിയമനം: വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തില്‍ പുന്നപ്രയിലുള്ള കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മന്റ്മെന്റിലെ മെന്‍സ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയമിക്കുന്നു. വിമുക്തഭടന്മാര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 28-ന് രാവിലെ 10 മണിക്ക് കോളജില്‍ എത്തണം. ഫോണ്‍: 0477- 2267311, 9846597311

♻️ ഹെൽപ്പർ സ്ഥിരം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് അർബൻ 2 ഐസിഡിഎസ് പ്രോജക്ടിലെ 140 അങ്കണവാടികളിലെ കോർപ്പറേഷൻ പരിധിയിൽ വരുന്ന 8 മുതൽ 29 വരെയും 31, 59 വാർഡുകളിലേയും സ്ഥിര താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.
യോഗ്യത എസ്.എസ്.എൽ.സി തോറ്റവർ. പ്രായപരിധി 18 നും 46 നും ഇടയിൽ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വൈകീട്ട് അഞ്ച് മണി. ഫോൺ നമ്പർ- 0495 237 3566

♻️ അങ്കണവാടി വർക്കർ, ഹെൽപ്പർ 
തൊടുപുഴ: തൊടുപുഴ ഐ.സി.ഡി.എസ്. പരിധിയിലെ പുറപ്പുഴ, കരിങ്കുന്നം, മുട്ടം, കുമാരമംഗലം, ഇടവെട്ടി, മണക്കാട്, തൊടുപുഴ മുനിസിപ്പാലിറ്റി എന്നീ ഏഴ് സെക്ടറുകളിലേക്ക് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അങ്കണവാടി വർക്കർ അപേക്ഷകർ എസ്.എസ്.എൽ.സി. പാസായവരും 18-46 ഇടയിൽ പ്രായമുള്ളവരു മായിരിക്കണം. എഴുതാനും വായിക്കാനും അറിയാവുന്ന എസ്.എസ്.എൽ.സി. പാസാവാത്ത, 18-46 ഇടയിൽ പ്രായമുള്ളവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം.
പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ. 24-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04862-221860
(ads1)
♻️ ഫിഷറീസ് പ്രൊജക്ട് കോ-ഓർഡിനേറ്റർ നിയമനം
ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതികളുടെഫീൽഡ് തല  പ്രവർത്തനങ്ങൾക്ക് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് കോ-ഓർഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത: സംസ്ഥാന കാർഷിക സർവകലാശാല, ഫിഷറീസ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ബി എഫ് എസ്‌സി, അംഗീകൃത സർവ്വകലാശാലയിൽ നിന്നും അക്വാകൾച്ചറിലുള്ള പി ജി ബിരുദം/അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ഉള്ള പി ജി ബിരുദവും സർക്കാർ സ്ഥാപനങ്ങളിലെ അക്വാകൾച്ചൾ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. നവംബർ 23ന് രാവിലെ 11 മണിക്ക് മാപ്പിളബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടക്കും. ഫോൺ: 0497 2731081.

♻️ തലശ്ശേരി താലൂക്കിലെ കതിരൂർ കീഴാറ്റിൽ വൈരീഘാതക ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കാൻ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 30ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

♻️ താത്ക്കാലിക നിയമനം
തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 25 വെള്ളിയാഴ്ച 11 മണിക്ക് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ 0487 2285746.