എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് വഴി ജോലി നേടാം

എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് വഴി ജോലി നേടാം

 എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് വഴി കേരളത്തിൽ വിവിധ ജില്ലകളിൽ തൊഴിൽ മേള വഴി ജോലി നേടാവുന്നതാണ്. പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം രെജിസ്റ്റർ ചെയ്തു നേരിട്ട് പങ്കെടുക്കുക.പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക് .

എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് വഴി ജോലി നേടാം


ഉദ്യോഗ് 2022 മെഗാ  മെഗാ ജോബ് ഫെയർ കണ്ണൂർ

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് നവംബർ 27ന് കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ 2022 ഉദ്യോഗ് 2022 എന്ന പേരിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഐടി, ആരോഗ്യം, ബാങ്കിങ്, എൻജിനീയറിങ്, ഓട്ടോമൊബൈൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലവസരങ്ങൾ നൽകുന്ന മേളയിൽ സംസ്ഥാനത്തിനകത്തെയും പുറത്തെയും നിരവധി പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കാളികളാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ താഴെപ്പറയുന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേന നവംബർ 26 വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. 👇

ഇവിടെ ക്ലിക്ക് ചെയ്യുക

താൽപര്യമുള്ള തൊഴിൽ ദാതാക്കൾക്ക് ബന്ധപ്പെടാം:  ഫോൺ: 6282942066,04972700831

(ads1)

📗 സൗജന്യ തൊഴിൽമേള

തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരികളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെൻറർ നവംബർ 19ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു ഇസാഫ് സ്മാർട്ട് സ്കെയിൽ ബാങ്ക് ,AY ടെക്ക് പേറ്റിഎം വൺ ഷോപ്പിൽ എന്നീ സ്ഥാപനങ്ങളിലെ ഐടി തസ്തികകൾ ഉൾപ്പെടെ 444 ഒഴിവുകളുണ്ട് യോഗ്യതകൾ പത്താം ക്ലാസ് പ്ലസ് ടു ഡിഗ്രി പിജി എംപിയെ ബിടെക് ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം നവംബർ 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യണം👇

ഇവിടെ ക്ലിക്ക് ചെയ്യുക


📗നിയുക്തി 2022 ജോബ്‌ഫെസ്റ്റ്

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ‘നിയുക്തി 2022 ജോബ്‌ഫെസ്റ്റ്’ നടത്തുന്നു മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20 നാണ് ജോബ് ഫെസ്റ്റ്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും

ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ടെക്‌നിക്കല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നൂറിലധികം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. അയ്യായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

നവംബര്‍ എട്ടോടുകൂടി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാക്കും രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥി കള്‍ക്കുള്ള ഹാള്‍ടിക്കറ്റ് 17ാം തിയ്യതി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യത്യസ്ത ടൈം സ്ലോട്ടുകളിലായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇവ ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച പ്രത്യേക ഒറിയന്റേഷന്‍ പ്രോഗ്രാം ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തും . കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370179, 0495 2370176


📗 നിയുക്തി 2022 മെഗാ മേള 

ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചെങ്ങന്നൂര്‍ സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജും സംയുക്തമായി നടത്തുന്ന മെഗാതൊഴില്‍ മേള "നിയുക്തി- 2022" നവംബര്‍ 26-ന് ചെങ്ങന്നൂര്‍ സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജില്‍ നടക്കും.

50 ഓളം ഉദ്യോഗദായകര്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും.

(ads2)

എസ്.എസ്.എല്‍.സി., പ്ലസ്ടു, ഐ.റ്റി.ഐ, ഐ.റ്റി.സി., ഡിപ്ലോമ, ബി.ടെക്, ബിരുദം, ബിരുദാനന്തര ബിരുദം, നഴ്‌സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവൃത്തി പരിചയം ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം.

📌 വ്യത്യസ്ത തസ്തികകളിലായി മൂവായിരത്തോളം അവസരങ്ങള്‍ മേളയില്‍ ഉണ്ടാകും.

📌 താത്പര്യമുള്ളവര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പുമായി വേണം തൊഴില്‍ മേളയില്‍ എത്താന്‍.

📌 അഡ്മിറ്റ് കാര്‍ഡില്‍ പറയുന്ന സമയക്രമം പാലിക്കണം.

📌 അതത് താലൂക്കുകളിലെ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും തൊഴില്‍ മേളയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനും അന്വേഷണങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

📌 പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങള്‍ Alappuzha Employability Centre എന്ന ഫേസ്ബുക്ക് പേജില്‍ ലഭിക്കും.

📌 ഇതര ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം.

ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് (അമ്പലപ്പുഴ താലൂക്ക്)- 0477 2230624, 8304057735,


🔰 ചേര്‍ത്തല: 0478 2813038,

🔰 ചെങ്ങന്നൂര്‍: 0479 2450272,

🔰 കുട്ടനാട്: 0477 2704343

🔰 മാവേലിക്കര: 0479 2344301

🔰 കായംകുളം (കാര്‍ത്തികപ്പള്ളി)

0479 2442502

Tags