ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി നേടാം

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി നേടാം

 ഇന്ത്യൻ ഓയിലിൽ 465 അപ്രന്റിസ് - യോഗ്യത പ്ലസ് ടു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ്ലൈൻ ഡിവിഷന്റെ വിവിധ റീജനുകളിലേക്ക് അപ്രന്റിസുമാരുടെ 465 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി നേടാം


ഒഴിവുകൾ താഴെ നൽകുന്നു.

🔺ടെക്നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ),

🔺ട്രേഡ് അപ്രന്റിസ് (അസിസ്റ്റന്റ് ഹ്യൂമൻ റിസോഴ്സ്/അക്കൗണ്ടന്റ്),

🔺ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ ഡൊമസ്റ്റിക്-സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ).


എന്നീ തസ്തികകളിലേക്കാണ് അവസരം. വെസ്റ്റേൺ റീജൻ-130 (ഗുജറാത്ത്-87, രാജ സ്ഥാൻ-43), നോർത്തേൺ റീജൻ 110 (ഹരിയാണ-40, പഞ്ചാബ്-12, ഡൽഹി-22, യു.പി.-24, ഉത്തരാഖ ണ്ഡ്-6, രാജസ്ഥാൻ-3, ഹിമാചൽ പ്രദേശ്-3), ഈസ്റ്റേൺ റീജൻ-127 (പശ്ചിമബംഗാൾ-45, ബിഹാർ 36, അസം -28, യു.പി.-18), സതേൺ റീജൻ 41 (തമിഴ്നാട്-34, കർണാ ടക-7), സൗത്ത് ഈസ്റ്റേൺ റീജൻ 57 (ഒഡിഷ-48, ഛത്തീസ്ഗഢ്-6, ജാർഖണ്ഡ്-3) എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ഒഴിവുകൾ.

(ads1)

യോഗ്യത: ടെക്നീഷ്യൻ അപ്രന്റിസ് ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നുവർഷം ലാറ്ററൽ എൻട്രിയിൽ രണ്ടുവർഷം ദൈർഘ്യമുള്ള ഫുൾടൈം എൻജിനീയറിങ് ഡിപ്ലോമ.


ട്രേഡ് അപ്രന്റിസ് അസിസ്റ്റന്റ് -ഹ്യൂമൻ റിസോഴ്സ് തസ്തികയിലേ ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ഫുൾടൈം ബാച്ചിലർ ബിരുദവും അക്കൗണ്ടന്റ് തസ്തികയിലേക്ക് ഫുൾടൈം കൊമേഴ്സ് ബിരുദ വുമാണ് യോഗ്യത.


ഡേറ്റ എൻട്രി ഓപ്പറേറ്റർ: പന്ത്രണ്ടാംക്ലാസ് വിജയം. അപേക്ഷകർ ബിരുദധാരികളാവരുത്. ഡൊമ സ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് നേടിയിരിക്കണം.


പ്രായം: 2022 നവംബർ 10-ന് 18-നും 24 വയസ്സിനും മധ്യേ. സംവ രണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.


തിരഞ്ഞെടുപ്പ്: 100 മാർക്കിനുള്ള മൾട്ടിപ്പിൾ ചോയിസ് എഴു ത്തുപരീക്ഷയുടെ അടിസ്ഥാന ത്തിലായിരിക്കും തിരഞ്ഞെടു പ്. ഡിസംബർ 18-ന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡിസംബർ എട്ടുമുതൽ ലഭ്യമാകും. ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസുമാർക്ക് ഒരുവർഷത്തേക്കും ഡേറ്റ എൻട്രി ഓപ്പറേറ്റർമാർക്ക് പതിന ഞ്ചുമാസത്തേക്കുമായിരിക്കും നിയമനം. നിയമനകാലയളവിൽ അപ്രന്റിസ് ആക്ട് പ്രകാരമുള്ള സ്റ്റൈപ്പൻഡ് ലഭിക്കും.

(ads2)

അപേക്ഷ: https://plapps.indianoil.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷി ക്കണം. അപേക്ഷ നൽകുന്നതിനു മുൻപ് ടെക്നീഷ്യൻ അപ്രന്റിസു മാർ നാഷണൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീം പോർട്ടലിലും (http://portal.mhrdnats.gov.in) ട്രേഡ് അപ്രന്റിസുമാർ നാഷണൽസ്കിൽ ഡെവലപ്മെന്റ് കൗൺ സിലിന്റെ പോർട്ടലിലും (https://www.apprenticeshipindia.gov.in) രജിസ്റ്റർചെയ്തിരിക്കണം. അപേക്ഷ യോടൊപ്പം ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.


അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് https://iocl.com/apprenticeships സിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കണുക.

Tags