കേരളത്തിൽ വിവിധ ജില്ലകളിൽ അങ്കണവാടി വർക്കർ, ഹെൽപ്പർജോലി

കേരളത്തിൽ വിവിധ ജില്ലകളിൽ അങ്കണവാടി വർക്കർ, ഹെൽപ്പർജോലി

 വിവിധ ജില്ലകളിലെ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്,പത്താം ക്ലാസ്സ്‌ തോറ്റവർക്കും ജയിച്ചവർക്കും ജോലി നേടാവുന്നതണ്, പോസ്റ്റ്‌ പൂർണ്ണമായി വായിക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക.

കേരളത്തിൽ വിവിധ ജില്ലകളിൽ അങ്കണവാടി വർക്കർ, ഹെൽപ്പർജോലി


ഒഴിവുകൾ ജില്ലാ പഞ്ചായത്ത് ചുവടെ 


അങ്കണവാടി ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെനിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുളള ഗ്രാമ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയണം. എസ്.എസ്.എല്‍.സി പാസായവര്‍ അപേക്ഷിക്കരുത്. അപേക്ഷയുടെ മാതൃക കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ/തപാല്‍ മാര്‍ഗമോ ശിശു വികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ് കോയിപ്രം, ശിശുവികസന പദ്ധതി ഓഫീസ്, പുല്ലാട്  പി.ഒ, കോയിപ്രം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫോണ്‍: 0469 2 997 331.


📗ഹെൽപ്പർ തസ്തിക: എഴുത്ത് പരീക്ഷ 20 ന്

സർവ്വെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റിൽ സർവ്വയുമായി ബന്ധപ്പെട്ട് എംപ്ലോയിമെന്റിലെ ഹെൽപ്പർ ലിസ്റ്റിൽ ഉൾപ്പെട്ട പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 20 ന് പകൽ 10.30 ന് എഴുത്ത് പരീക്ഷ നടത്തും. യോഗ്യരായവരുടെ പട്ടിക സർവ്വെ വകുപ്പിന്റെ “എന്റെ ഭൂമി” പോർട്ടലിൽ ലഭ്യമാണ് (entebhoomi.kerala.gov.in). ഹാൾ ടിക്കറ്റ് പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

പി.എൻ.എക്സ്. 5530/2022


📗 നിയമനം സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു.


കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡോക്ടര്‍ തസ്തികയില്‍  എം.ബി.ബി.എസ്, ടിസിഎംസി, രജിസ്ട്രേഷനുമാണ് യോഗ്യത. സൈക്യാട്രിക് പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എംഫില്‍/ ആര്‍സിഐ രജിസ്ട്രേഷനോട് കൂടിയ പി.ജി.ഡി.സി.പി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240 390.


📗 അങ്കണവാടി നിയമനം

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ വെള്ളമുണ്ട, എടവക, തൊണ്ടര്‍നാട്, പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.


2022  ജനുവരി 1 ന്  18 നും 46 നും ഇടയില്‍ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.

അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം.


എസ്.എസ്.എല്‍.സി പാസ്സായവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. എന്നാല്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. പഞ്ചായത്ത് പരിധിയിയിലുള്ളവരില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. 


നവംബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ലഭിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുമായോ ഐസിഡിഎസ് മാനന്തവാടി അഡീഷണല്‍ പീച്ചംകോട് ഓഫീസുമായോ ബന്ധപ്പെടുക.

ഫോണ്‍: 04935 240754, 9744470562.📗 അങ്കണവാടി നിയമനം

ഹെൽപ്പർ സ്ഥിരം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് അർബൻ 2 ഐസിഡിഎസ് പ്രോജക്ടിലെ 140 അങ്കണവാടികളിലെ കോർപ്പറേഷൻ പരിധിയിൽ വരുന്ന 8 മുതൽ 29 വരെയും 31, 59 വാർഡുകളിലേയും സ്ഥിര താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.


യോഗ്യത എസ്.എസ്.എൽ.സി തോറ്റവർ. പ്രായപരിധി 18 നും 46 നും ഇടയിൽ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വൈകീട്ട് അഞ്ച് മണി.

ഫോൺ നമ്പർ- 0495 237 3566


📗അങ്കണവാടി നിയമനം

തൊടുപുഴ: തൊടുപുഴ ഐ.സി.ഡി.എസ്. പരിധിയിലെ പുറപ്പുഴ, കരിങ്കുന്നം, മുട്ടം, കുമാരമംഗലം, ഇടവെട്ടി, മണക്കാട്, തൊടുപുഴ മുനിസിപ്പാലിറ്റി എന്നീ ഏഴ് സെക്ടറുകളിലേക്ക് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.


അങ്കണവാടി വർക്കർ അപേക്ഷകർ എസ്.എസ്.എൽ.സി. പാസായവരും 18-46 ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. എഴുതാനും വായിക്കാനും അറിയാവുന്ന എസ്.എസ്.എൽ.സി. പാസാവാത്ത, 18-46 ഇടയിൽ പ്രായമുള്ളവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം.

പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ. 24-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04862-221860


📗അങ്കണവാടി നിയമനം

മൂന്നാർ: ദേവികുളം ഐ.സി.ഡി.എസ്. പരിധിയിലെ വട്ടവട പഞ്ചായത്തിന് കീഴിലുളള അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.


പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ. 30-ന് വൈകിട്ട് 5.00 മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറം ദേവികുളം ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ: 04862-221860


📗അങ്കണവാടി നിയമനം

കണ്ണൂർ ഇരിട്ടി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളിലും മട്ടന്നൂര്‍ നഗരസഭയിലും ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 


പ്രായപരിധി 18-46 നും ഇടയില്‍. അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തില്‍/ നഗരസഭയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.

വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. സര്‍ക്കാര്‍ അംഗീകൃത നഴ്സറി ടീച്ചര്‍, പ്രീ പ്രൈമറി ടീച്ചര്‍, ബാലസേവികാ ട്രെയിനിങ് കോഴ്സുകള്‍ പാസായവര്‍ക്ക് മുന്‍ഗണന. 


പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായവരില്ലെങ്കില്‍ തോറ്റവരെയും പട്ടികവര്‍ഗ വിഭാഗത്തില്‍ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതുവാനും വായിക്കുവാനും അറിയുന്നവര്‍ അപേക്ഷിക്കണം.


സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചില്‍ഡ്രന്‍സ് ഹോമുകള്‍, മഹിളാ മന്ദിരങ്ങള്‍, ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികള്‍, 40 വയസിനു മുകളില്‍ പ്രായമുള്ളവര്‍, വിധവകള്‍, ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.

അപേക്ഷാ ഫോറത്തിന്റെ മാതൃക ഐ സി ഡി എസ് ഓഫീസ്, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.


2012ല്‍ അപേക്ഷിച്ച മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി പരിധിയിലുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മറ്റ് മുന്‍ഗണന എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സമര്‍പ്പിക്കണം. സ്ഥിരതാസം തെളിയിക്കുവാന്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് ഇരിട്ടി അഡീഷണല്‍, മട്ടന്നൂര്‍ മുനിസിപ്പല്‍ ഓഫീസ് കോമ്പൗണ്ട് എന്ന വിലാസത്തില്‍ നവംബര്‍ 15ന് വൈകീട്ട് മൂന്ന് മണിക്കകം ലഭിക്കണം. ഫോണ്‍: 0494 2471420.

📗 അങ്കണവാടികളിൽ അങ്കണവാടി വർക്കർ / ഹെൽപ്പർ ജോലി


ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


അപേക്ഷകർ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം.


പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹത.

ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ്സ് പാസ്സാകുവാൻ പാടില്ലാത്തതും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം.


പൂരിപ്പിച്ച അപേക്ഷകൾ 2022 നവംബർ 15-ന് വൈകീട്ട് അഞ്ച് വരെ അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.