നിയുക്തി 2022 മെഗാ തൊഴിൽമേള കൊല്ലത്ത് | Niyukthi 2022 Mega Job Fair At Kollam

നിയുക്തി 2022 മെഗാ തൊഴിൽമേള കൊല്ലത്ത് | Niyukthi 2022 Mega Job Fair At Kollam

നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 2022 നവംബർ 26 ന് “നിയുക്തി 2022” മെഗാ തൊഴിൽമേള ഫാത്തിമ മാതാ നാഷണൽ കോളേജിൽ വെച്ച് സൗജന്യമായി സംഘടിപ്പിക്കുന്നു.
Published from Blogger Prime Android App
എഴുപതോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ മാനേജ്മെന്റ്, എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ, ഐടി, ഫിനാൻസ്, ഹ്യൂമൺ റിസോഴ്സ്, എഞ്ചിനീയറിംഗ്, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിലെ 3000 ത്തിലധികം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

തീയതി: 2022 നവംബർ 26
സ്ഥലം : ഫാത്തിമ മാതാ നാഷണൽ കോളേജ് , കൊല്ലം

എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധ യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഉദ്യോഗാർത്ഥികൾ പേര് രജിസ്റ്റർ ചെയ്തതിനുശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക.